തൃശ്ശൂര്‍:’അപ്പോ വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’ ഡിസംബര്‍ 23 ലെ ഗിരിയുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു ഫഹദിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ടീസര്‍. തിരക്കിട്ട് സദ്യയ്ക്കെത്തുന്ന, കഴിച്ചു കഴിഞ്ഞു കുറ്റം പറയുന്ന പ്രകാശന് 23ന് ഗിരിയുടെ കല്യാണത്തിനു കാണാമെന്നു പറഞ്ഞു യാത്രയാവുകയാണ്.
‘ഞാന്‍ പ്രകാശ’ന്റെ ടീസറിന്റെ ചുവടുപിടിച്ച് തയ്യാറാക്കിയ വെഞ്ഞാറമൂട് സ്വദേശിയായ ഗിരിയുടെയും ആയൂര്‍ സ്വദേശിനി ഒമേഗയുടെയും ഒരു ഡബ്സ്മാഷ് പ്ലസ് സേവ് ദ് ഡേറ്റ് വീഡിയോ വ്യത്യസ്തതോടെ വൈറലായിരിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന പ്രൈം ലെന്‍സാണ് ഈ സേവ് ദ് ഡേറ്റിനു പിന്നില്‍. പ്രൈം ലെന്സിനു നേതൃത്വം നല്കുന്ന ആനന്ദിന്റെ ആശയമായിരുന്നു ഇത്തരത്തിലൊരു വീഡിയോ. അടുത്ത സുഹൃത്തായ ഗിരിയുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ആനന്ദ് സേവ് ദ് ഡേറ്റ് ഒരുക്കുകയായിരുന്നു.
തോന്നക്കലില്‍ നടന്ന ഒരു വിവാഹത്തിനിടയിലാണ് ഗിരിയുടെയും ഒമേഗയുടെ വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആനന്ദിന്റെ സഹോദരനായ സ്കൂള്‍ അധ്യാപകന് അഭിലാഷ് ചന്ദ്രനാണ് വീഡിയോയില്‍ പ്രകാശനായി എത്തിയിരിക്കുന്നത്. ഫഹദിന്റെ പ്രകാശനെ അഭിലാഷും ഗംഭീരമാക്കുകയും ചെയ്തു.
”ഈ ടീസര്‍ കണ്ടപ്പോള്‍ തന്നെ ഇങ്ങനെ ഒരു ആശയം തോന്നിയിരുന്നു. എന്നാല്‍ ഇതു ചെയ്യാന്‍ പറ്റിയ ഒരു കല്യാണം കിട്ടാന്‍ വൈകി. അങ്ങനെ ഒരു കല്യാണം ഒത്തുവന്നപ്പോള്‍ പെട്ടെന്നു പോയി ചിത്രീകരണം പൂര്‍ത്തിയാക്കി. നല്ല അഭിപ്രായമാണ് ഗിരിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്ന് ലഭിച്ചത്” ആനന്ദ് പറഞ്ഞു.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരുന്നു ഷൂട്ട്. ആനന്ദിനൊപ്പം അരവിന്ദ് എന്നൊരു ഫൊട്ടോഗ്രാഫറും ചേര്‍ന്നു ദൃശ്യങ്ങള്‍ പകര്‍ത്തി. കല്യാണത്തിനു വന്നവരുടെ സഹകരണം കൂടിയായപ്പോള്‍ പ്രകാശനില്‍ നിന്നും കിടിലന്‍ സേവ് ദ് ഡേറ്റ് വീഡിയോയായി.
The post ‘വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’ സേവ് ദ ഡേറ്റ് വീഡിയോയിലും വൈറലായി പ്രകാശന് appeared first on BIGNEWSLIVE | Latest Malayalam News.
Leave a Reply
You must be logged in to post a comment.