റഷ്യയ്ക്ക് പുതിയ പ്രഥമ വനിത വരുന്നു; പുടിന് വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്
മോസ്കോ: വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. എന്നാല്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാര്‍ഷിക വാര്‍ത്താസമ്മേളനത്തിനിടെയാണ് പുടിന്റെ വെളിപ്പെടുത്തല്‍.
വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലായ്പ്പോഴും രഹസ്യസ്വഭാവം നിലനിര്‍ത്തുന്ന പുടിന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി നല്‍കവെയാണ് വിവാഹക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. ല്യൂഡ്മിലയുമായുള്ള മുപ്പതുകൊല്ലത്തെ വിവാഹബന്ധം 2013 ലാണ് പുടിന് അവസാനിപ്പിച്ചത്.
വിവാഹമോചനത്തിനു ശേഷം പുടിനെ കുറിച്ച് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. ജിംനാസ്റ്റിക് താരം അലീന കബേവയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഒരു റഷ്യന്‍ ദിനപ്പത്രം പുറത്തുവിട്ടിരുന്നു. എന്നാല്‍ വാര്‍ത്ത പുടിന് നിഷേധിച്ചു.
Content Highlights: Vladimir Putin hints he may marry again, Russia, Russian President
Leave a Reply
You must be logged in to post a comment.