മുസ്ലിം സ്ത്രീകളുടെ സാമൂഹിക നീതിക്കായി മുത്തലാഖിനെതിരെ നിയമം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധം- മോദി
ഗാന്ധിനഗര്‍: പ്രതിപക്ഷത്തിന്റേയും മതമൗലിക വാദികളുടേയും എല്ലാ തടസ്സങ്ങളും നിലനില്ക്കുമ്പോള് തന്നെ മുസ്ലിം സ്ത്രീകളുടെ സാമൂഹിക നീതിക്കായി മുത്തലാഖിനെതിരായ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ സാമൂഹിക ജീവിതത്തിലെ വലിയ അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ നടന്ന മഹിളാ മോര്‍ച്ചയുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. സ്ത്രീകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരു മുന്‍ഗണനയും നല്‍കിയിരുന്നില്ലെ അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.
ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റില്‍ ഈ മാസം 27-ന് മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബില്‍ പരിഷ്കരിച്ച്ക്കൊണ്ട് സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു.
Content Highlights: triple talaq law, pm Modi, Mahila Morcha
Leave a Reply
You must be logged in to post a comment.