പ്രതിഷേധക്കാര്‍ നുഴഞ്ഞുകയറാന്‍ സാധ്യത; ശബരിമല നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: ശബരിമലയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ ജനുവരി 14 അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ച് പത്തനതിട്ട ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രധിഷേധക്കാര്‍ തീര്‍ത്ഥാടകരുടെ ഇടയില്‍ നുഴഞ്ഞുകയറി അക്രമങ്ങള്‍ നടത്താന്‍ സാഹചര്യമുള്ളതിനാലുമാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ പോലീസ് മേധാവിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ മജിസ്ട്രേറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
content highlights: Prohibitory order extended in Sabarimala
Leave a Reply
You must be logged in to post a comment.