ന്യൂഡൽഹി: ചേതേശ്വർ പൂജാര ഇന്ത്യയുടെ രണ്ടാം വൻമതിൽ എന്ന വിശേഷണത്തിന് അർഹനാവുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡിന് ശേഷം ഏറ്റവും മികച്ച സാങ്കേതിക തികവോടെ കളിക്കുന്ന താരമാണ് പൂജാര. എന്നാൽ ദ്രാവിഡും പൂജാരയും തമ്മിൽ മറ്റൊരു അത്യപൂർവ സമാനത കൂടിയുണ്ട്.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ പൂജാരയുടെ പ്രകടനമാണ് ഇന്ത്യയെ തോളിലേറ്റിയത്. ടെസ്റ്റിൽ 5000 റൺസ് എന്ന നേട്ടവും പൂജാര കൈവരിച്ചു. തൻെറ 108ാമത് ഇന്നിങ്സിലാണ് പൂജാര 5000 റൺസ് നേടുന്നത്. രാഹുൽ ദ്രാവിഡ് 5000 റൺസ് തികച്ചതും തൻെറ 108ാമത് ഇന്നിങ്സിലായിരുന്നു എന്നതാണ് യാദൃശ്ചികത.
എന്നാൽ കാര്യങ്ങൾ അവിടെയും തീരുന്നില്ല. ഇരുവരും 4000 റൺസ് തികച്ചത് 84 ഇന്നിങ്സുകളിൽ നിന്നാണ്. ഇരുവരും 3000 റൺസ് തികച്ചതാവട്ടെ 67 ഇന്നിങ്സുകളിൽ നിന്നാണ്. ഇങ്ങനെ ടെസ്റ്റ് ക്രിക്കറ്റിലെ ഓരോ നാഴികക്കല്ലുകളും ഇരുവരും ഒരേ ഇന്നിങ്സുകളിലാണ് നേടിയിട്ടുള്ളത്.Original Article
Leave a Reply
You must be logged in to post a comment.