പാലപ്പച്ചട്ടിയിൽ ചുട്ടെടുക്കാം നല്ല സോഫ്റ്റ് അപ്പം
വീട്ടില്‍ രാവിലെ പലഹാരത്തിന് അപ്പമാണെങ്കില്‍ ഒന്ന് തണുത്ത് കഴിഞ്ഞാല്‍ കട്ടിയായി പോയി കഴിക്കാന്‍ പറ്റുന്നില്ല എന്നുള്ള പരാതികള്‍ സ്ഥിരമാണ്. എന്നാല്‍ ഇനി അങ്ങനെയൊരു പരാതി വേണ്ട. നല്ല ചുറുചുറുക്കോടെ കഴിക്കാന്‍ നല്ല സോഫ്റ്റ് അപ്പം തയാറാക്കാം
ചേരുവകള്‍
1. അരിപ്പൊടി- 1 കപ്പ്
2. തേങ്ങ ചിരകിയത്- ഒന്നര കപ്പ്
3. ചോറ്- അരക്കപ്പ്
4. പഞ്ചസാര- അര ടേബിള്‍ സ്പൂണ്‍
5. മുട്ട- ഒരെണ്ണം
6. വെള്ളം- ഒന്നേകാല്‍ കപ്പ്
7. സോഡാപൊടി- കാല് ടീ സ്പൂണ്‍
8. ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ടയും പഞ്ചസാരയും മിക്സിയില്‍ അടിച്ച് ഇതിലക്ക് അരിപ്പൊടിയും തേങ്ങയും ചോറും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. ഉപ്പും സോഡാപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്തശേഷം പാലപ്പച്ചട്ടിയില് ചുട്ടെടുക്കാം
Content Highlights: Soft Appam Recipe
Leave a Reply
You must be logged in to post a comment.