പ്രളയക്കെടുതിയിൽകേരളത്തിന് താങ്ങാകുവാൻ താരസംഘടനയായ എഎംഎംഎ അബുദാബിയിൽ സ്റ്റേജ് ഷോ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഷോയുടെ റിഹേഴ്സൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. പരിശീലനത്തിൻ്റെ ഭാഗമായുള്ള മോഹൻലാലിൻ്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'പ്രജ' എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക എന്ന ഗാനത്തിൻ്റെ അനുപല്ലവിയായ 'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെൻ്റെ ദൂതു പോയ ഹംസമായി..എന്ന കിടിലൻ പാട്ടിനൊപ്പം ചുവട് വെക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മെയ് വഴക്കത്തോടെയുള്ള മോഹൻലാലിൻ്റെ ചുവട് വെപ്പിന് അഭിനന്ദങ്ങൾ കൊണ്ട് പൊതിയുകയാണ് ആരാധകർ. ഒന്നര ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. ഡിസംബര്‍ 7ന് അബുദാബിയിലാണ് സ്റ്റേജ് ഷോ. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷോയുടെ ഭാഗമാകുന്നുണ്ട്
Original Article
Leave a Reply
You must be logged in to post a comment.