ഒരു രൂപയ്ക്ക് ഒരു കടി, ഗൂഡല്ലൂർ സ്പെഷ്യൽ
ചായക്കൊപ്പം ഒരു രൂപയുടെ രുചി വൈവിധ്യങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ …? സംഗതി സത്യമാണ്. നാണയ തുട്ടുകൾ കൊണ്ട് വയറു നിറയ്ക്കാവുന്ന ഒട്ടേറെ കടകളുണ്ട് ഗൂഡല്ലൂരിൽ. പരിപ്പുവട, ഉഴുന്നുവട, മസാല ബോണ്ട, ഉള്ളിവട എന്നിങ്ങനെ എണ്ണപ്പലഹാരങ്ങളുടെ പട്ടിക നീളും. പക്ഷേ എല്ലാം ഒരു രൂപയിലൊതുങ്ങും. കേരളത്തിൽ നിന്ന് എട്ടു രൂപയും പത്തു രൂപയും നല്കി കഴിക്കുന്നവർക്ക് ആദ്യം ഇതൊരു അത്ഭുതമാവും.
രൂപത്തിലും ഭാവത്തിലും എല്ലാം നമ്മുടെ അതേ വടകൾ. വലിപ്പം ഇത്തിരി കുറയും. രുചിയിൽ പക്ഷേ വീട്ടുവീഴ്ചയില്ല. ഗൂഡല്ലൂരിൽ വൈകുന്നേരങ്ങളുടെ പ്രാധാന രസക്കൂട്ടാണ് ഈ വടകൾ. ചായക്കപ്പിലേക്ക് ഒരോ തവണ ചുണ്ടടിപ്പിക്കുമ്പോളും രുചി മാറി മാറി പരീക്ഷിക്കാം. അതും പോക്കറ്റ് കാലിയാവാതെ. അഞ്ചു രൂപയാണ് ഈ കടകളിലെ ചായയുടെ വില.
ഒരു രൂപയ്ക്ക് കേരളത്തിൽ കപ്പലണ്ടി പോലും കിട്ടാത്ത, കടല മിഠായിക്ക് മിനിമം രണ്ട് രൂപയുള്ള കാലത്താണ് ഇവിടെ ഈ ഒരു രൂപാ രുചി വൈവിധ്യം. കേരളത്തിൽ ഗ്രാമപ്രദേശങ്ങളിലടക്കം എണ്ണക്കടികൾക്ക് ഏഴു മുതൽ പത്ത് രൂപ വരെയാണ് വില. ടൗണുകളിൽ കടയുടെ വലുപ്പം പോലെ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാവും. ഗൂഡല്ലൂർ ടൗണിൽ ഇത്തരം ഒരു രൂപക്കടകൾ ഒരുപാടാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരുടെയും നല്ല തിരക്കാണ് ഈ കടകളിൽ.
content highlight: one rupees for snacks in gudallor
Leave a Reply
You must be logged in to post a comment.