എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനം ഒരുക്കങ്ങൾ പൂർത്തിയായി
കുവൈറ്റ് : ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി) – കുവൈറ്റിന്റെ എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര ദാനവും, വാർഷിക പരിപാടികളുടെയും ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ പുരസ്കാര ജേതാവ് പുരസ്കാര ജേതാവ് സിനിമാതാരം നെടുമുടി വേണു, എം. വി. ശ്രേയാംസ്കുമാർ, ഷെയ്ഖ് പി. ഹാരിസ്, ഷംഷാദ് റഹിം എന്നിവരും പിന്നണി ഗായകൻ അരുൺരാജ്, ഗായകൻ അബ്ദുസ്സമദ് കൊട്ടപ്പുറം എന്നിവരും വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ എത്തിച്ചേരും.
ഡിസംബർ-7, വെള്ളിയാഴ്ച, വൈകുന്നേരം 5 മണി മുതൽ നജാത് അറബിക് സ്കൂൾ, മംഗഫിലാണ് പരിപാടി നടക്കുന്നത്. ഇതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്കായി നടത്തിയ മൂന്നാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് നെടുമുടി വേണു സമ്മാനങ്ങൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 99170905 എന്ന നമ്പറിൽ ബന്ധപ്പെടുക
Leave a Reply
You must be logged in to post a comment.