തിരുവനന്തപുരം: 63 പ്രദര്‍ശനങ്ങള്‍, 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം
ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ നാളെ ആറ് മത്സര ചിത്രങ്ങളുള്‍പ്പടെ 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ', മുസ്തഫ സയാരിയുടെ 'ദ ഗ്രേവ്ലെസ്സ്', താഷി ഗെയ്ല്‍റ്റ്ഷെൻ്റെ 'ദ റെഡ് ഫാലസ്', ലൂയിസ് ഒര്‍ട്ടേഗയുടെ 'എല്‍ ഏയ്ഞ്ചല്‍' എന്നിവയാണ് മത്സര ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നാളെ നടക്കുക.
ലോക സിനിമാ വിഭാഗത്തില്‍ മലയാളികളുടെ പ്രിയ സംവിധായകന് കിം കി ഡൂക്കിൻ്റെ 'ഹ്യൂമന്‍ സ്പേസ് ടൈം ആൻ്റ് ഹ്യൂമന്‍', ക്രിസ്ത്യന്‍ പെറ്റ്സോള്‍ഡിൻ്റെ 'ട്രാന്‍സിറ്റ്', ഐവാന്‍ സംവിധാനം ചെയ്ത 'ജംപ്മാന്‍', യാന്‍ ഗോണ്‍സാലസിൻ്റെ 'നൈഫ് ഹാര്‍ട്ട്', ഹാന്‍സ് ബെര്‍മിംഗ്ഹറിൻ്റെ 'മിഡ്നൈറ്റ് റണ്ണര്‍' തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
ഗൗതം സൂര്യ സംവിധാനം ചെയ്ത 'സ്ലീപ്ലെസ്ളി യൂവേഴ്സ്', പി.കെ. ബിജുക്കുട്ടൻ്റെ 'ഓത്ത്', ജയരാജിൻ്റെ 'ഭയാനകം', വിപിന്‍ രാധാകൃഷ്ണൻ്റെ 'ആവേ മരിയട ഉണ്ണികൃഷ്ണന് ആവളയുടെ 'ഉടലാഴം', ബി. അജിത്കുമാറിൻ്റെ 'ഈട', എന്നീ മലയാള ചിത്രങ്ങളാണ് നാളെ പ്രദര്‍ശിപ്പിക്കുക. പോട്ട്പുരി ഇന്ത്യ വിഭാഗത്തില്‍ പാമ്പള്ളി സംവിധാനം ചെയ്ത സിന്‍ജാര്‍, അരൂവ് മന്നയുടെ അമര്‍ത്യ തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നാളെ ഉണ്ടാകും.
ജൂറി അംഗം ഉമേഷ് കുല്‍ക്കര്‍ണിയുടെ 'ഹൈവേ', ലോക സിനിമാ വിഭാഗത്തിലെ 'മെമ്മറീസ് ഓഫ് മൈ ബോഡി', 'ദി റിപോര്‍ട്സ് ഓണ്‍ സാറ ആന്‍ഡ് സലിം', 'നൈഫ്+ഹെര്‍ട്ട്' എന്നിവയുള്‍പ്പെടെ 22 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദര്‍ശനവും നാളെയാണ്.
മുന്‍ പ്രദര്‍ശനങ്ങളില്‍ പ്രേക്ഷകപ്രീതി നേടിയ 'ദി അനൗണ്‍സ്മെൻ്റ്', 'മിഡ്നൈറ്റ് റണ്ണര്‍' എന്നീ ചിത്രങ്ങളുടെ പുനഃപ്രദര്‍ശനവും നാളെ നടക്കും. സംവിധായക പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാനോടുള്ള ആദരസൂചകമായി 'സമ്മര്‍ വിത്ത് മോണിക്ക' എന്ന ചിത്രത്തിൻ്റെ പ്രദര്‍ശനവും ന്യൂ തീയേറ്ററിലെ സ്ക്രീന്‍ രണ്ടില്‍ നടക്കും.
Original Article
Leave a Reply
You must be logged in to post a comment.