തൃശ്ശൂര്‍: ഒരുകൂട്ടം യുവാക്കളുടെ നന്മയുടെ വീഡിയോ ആണ് സൈബര്‍ലോകത്ത് വൈറലാകുന്നത്. അന്ധനായ ലോട്ടറിവില്‍പ്പനക്കാരന്റെ കൈയ്യിലെ ടിക്കറ്റുകളെല്ലാം ഒന്നിച്ച് എടുക്കുന്ന യുവാക്കളുടെ നന്മ നിറഞ്ഞതാണ് വീഡിയോ.
മുപ്പതു ടിക്കറ്റുകളും ഒരുമിച്ചെടുത്ത് പൈസയും കൊടുത്ത് ഇനി ടിക്കറ്റുമായി പോകേണ്ടെന്നും യുവാക്കള്‍ പറയുന്നു.
പലപ്പോഴും ലോട്ടറി വില്‍പ്പനക്കാരെ പറ്റിച്ച് പൈസയും ടിക്കറ്റും തട്ടിയെടുക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോഴാണ് യുവ മനസുകളില്‍ നന്മ വറ്റിയിട്ടില്ലെന്ന് ഇത്തരം കാഴ്ചകള്‍ പറയുന്നത്.
സ്ഥലം എവിടെയാണെന്ന് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ് സൈബര്‍ ലോകം. ‘സന്തോഷം കൊണ്ട് ഈ മനുഷ്യന് ചിരിക്കുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി, എന്ന ക്യാപ്ഷനോടെ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
The post ആ മനുഷ്യന് ചിരിക്കുമ്പോള്‍ കണ്ണ് നിറയും! അന്ധനായ ലോട്ടറിവില്‍പ്പനക്കാരന്റെ ടിക്കറ്റുകളെല്ലാം ഒരുമിച്ച് വാങ്ങി യുവാക്കള്‍, നന്മ മനസ്സുകള്‍ക്ക് ബിഗ് സല്യൂട്ട് നല്കി സൈബര്‍ ലോകം appeared first on BIGNEWSLIVE | Latest Malayalam News.
Leave a Reply
You must be logged in to post a comment.