അഗ്നി IV ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം
ഭുവനേശ്വര്‍: ആണവായുധവാഹക ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ അഗ്നി 4 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച രാവിലെ എട്ടു മുപ്പതോടെയായിരുന്നു വിക്ഷേപണം.
ഒഡീഷാ തീരത്തെ ഡോ അബ്ദുള്‍ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
തദ്ദേശനിര്‍മിതമായ അഗ്നി നാലിന്റെ ദൂരപരിധി നാലായിരം കിലോമീറ്ററാണ്. കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. 20മീറ്റര്‍ ദൈര്‍ഘ്യമുള്ള മിസൈലിന് 17ടണ്‍ ഭാരമുണ്ട്.
Chandipur (Balasore): Nuclear strategic ballistic missile Agni-IV was test fired today morning at 8.30AM from launchpad no- 4 of integrated test range at APJ Abdul Kalam Island off Odisha coast. pic.twitter.com/jzpuH6C8Ox — ANI (@ANI) December 23, 2018
content highlights: india successfully test fires nuclear capable agni IV missile
Leave a Reply
You must be logged in to post a comment.