സെന്‍സെക്സ് 361 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,650 നിലവാരത്തിന് മുകളിലെത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി കുതിച്ചത്.
ധനകാര്യം, വാഹനം, ഉപഭോഗം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
സെന്‍സെക്സ് 361.12 പോയന്റ് നേട്ടത്തില്‍ 35673.25 പോയന്റിലും നിഫ്റ്റി 92.50 പോയന്റ് നേട്ടത്തില്‍ 10,693.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1077 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1458 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
കൊട്ടക് മഹീന്ദ്ര, അദാനി പോര്‍ട്സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, എച്ച്സിഎല്് ടെക്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
content highlight:sensex gains 361 pts


Leave a Reply