Home » ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരനെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നൈ അയനാവരം സ്വദേശിനി ശ്വേത (വാസന്തി – 28) യാണ് അറസ്റ്റിലായത്.

പതിനേഴുകാരനെ നവംബര്‍ 27 മുതല്‍ കാണാനില്ലെന്ന് സഹോദരി പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ അയല്‍വാസിയായ വാസന്തിയെയും കാണാതായതായി പെണ്‍കുട്ടിയുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് ശ്വേതയും കാണാതായ ആണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി.

ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടതും അടുപ്പത്തിലായതും. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് താനാണെന്ന് ബുധനാഴ്ച പോലീസ് സ്റ്റേഷനിലെത്തി ശ്വേത സമ്മതിച്ചു. തെയ്‌നാപെട്ടിലുള്ള സുഹൃത്തിന്റെ വീട്ടില്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആണ്‍കുട്ടി പോലീനോട് പറഞ്ഞു. ഇതോടെ യുവതിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആണ്‍കുട്ടി കൂലിവേല ചെയ്തുവരികയാണ്. ശ്വേത രണ്ടുതവണ വിവാഹ മോചനം നേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം മക്കളെ നിര്‍ത്തിയിശേഷമാണ് അവര്‍ ആണ്‍കുട്ടിക്കൊപ്പം വീടുവിട്ടത്.

Content Highlight: woman arrested for sexually abusing 17-year-old boy

Original Article

Leave a Reply

Your email address will not be published.