Home » ISL 2018: ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിക്കെതിരെ

ISL 2018: ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിക്കെതിരെ

ISL 2018: ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിക്കെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ അഞ്ചാം സീസണില്‍ ജയമില്ലാത്ത തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം തട്ടകത്തില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പൂനെ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. താരതമ്യേന ദുര്‍ബലരായ പൂനെ സിറ്റിക്കെതിരെ ജയിക്കാനുറച്ച് തന്നെയാകും സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക.
പത്ത് മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. ഇതില്‍ ഉദ്ഘാടനമത്സരത്തില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്തയോട് വിജയം നേടിയതൊഴിച്ചാല്‍ പിന്നീടിങ്ങോട്ട് ജയം രുചിക്കാന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. ഇന്നത്തേതടക്കം എട്ട് മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. ഇതില്‍ എല്ലാ മത്സരങ്ങലും ജയിച്ചാലും ടീമിന് സെമി പ്രവേശം ഉറപ്പിക്കാനാവില്ല. മറ്റ് ടീമുകളും ജയപരാജയങ്ങളെ കൂടി ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്‍റെ സെമിപ്രവേശം.
പത്ത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്‍റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സ്ഥാനം. ഇന്ന് ജയിച്ചാല്‍ പോയിന്‍റ് നില 12 ആകുമെങ്കിലും പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിന് മുന്നേറാനാവില്ല. അതേസമയം പത്ത് മത്സരങ്ങളില്‍ നിന്ന് അ‍ഞ്ച് പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ് പൂനെ സിറ്റി. ജയിച്ചാല്‍ ചെന്നൈയിനെ മറികടന്ന് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറാന്‍ പൂനെ സിറ്റിയ്ക്കാകും.
Original Article

Leave a Reply

Your email address will not be published.