കൂടിയാട്ടം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ മൽസരത്തിൽ വിധികർത്താവായി വന്നതിനെ തുടർന്ന് സ്കൂൾ കലോൽസവ വേദിയിൽ സംഘർഷം. ആലപ്പുഴ ടീമിന്‍റെ പരിശീലകനെ വിധികര്‍ത്താവാക്കിയതിനെതിരെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേത്തുടർന്ന് പതിനഞ്ചു ടീമുകൾ മത്സരിക്കാൻ തയാറാകാതെ വേദിയിൽ കയറി പ്രതിഷേധിച്ചു.
ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. എന്നാല്‍, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി ഡി യുടെ വിശദീകരണം.
മത്സരാർഥികള്‍ റോഡ് ഉപരോധിക്കുവാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ഒന്നാം വേദിയിലേയ്ക്ക് പ്രകടനവുമായി പോയ ഇവെര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളുമായി വാക്കേറ്റമുമുണ്ടായി . ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തുടങ്ങിയ പ്രതിഷേധം അഞ്ചര വരെ നീണ്ടു. പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ മാറ്റിയത്.
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: News Desk
പരിശീലിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയില്‍ സംഘര്‍ഷം
ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി
ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടി. ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
നേരത്തേ ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു
അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ ഉൾപ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് പോലീസ്.
ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം
ആലപ്പുഴ: ദീപ നിശാന്ത് വിധി നിർണയം നടത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം. കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. സംഭവത്തിൽ കെ.എസ്.യു പരാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ് പുനർമൂല്യനിർണയം നടത്തുക.
ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന് ദീപ നിശാന്ത് എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലമായി നീക്കം ചെയ്യുകയുമായിരുന്നു.
കലോല്‍സവത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനു നേരെ പ്രതിഷേധം
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാളം ഉപന്യാസ വിഭാഗത്തില്‍ വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധം. എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തൃശ്ശൂര്‍ കേരളാ വര്‍മ കോളേജിലെ അധ്യാപികയാണ് കവിയും എഴുത്തുകാരിയുമായ ദീപ.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപ വിധികര്‍ത്താവായതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ മാപ്പു പറഞ്ഞിരുന്നു.പ്രതിഷേധം ഭയന്ന് ദീപ നിശാന്തിനെയും മറ്റു വിധി കര്‍ത്താക്കളെയും സംഭവസ്ഥലത്തു നിന്നും മാറ്റി. എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് അവരെ വിധി കര്‍ത്താവാക്കിയതെന്നും പ്രതിഷേധത്തിന്റെ പേരില്‍ അവരെ മാര്രേണ്ടതില്ലെന്നും സംഘാടകര്‍ അറിയിച്ചു.
പോലീസിന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു
പോലീസിന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊ..
ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ‘സുകുമാരക്കുറുപ്പ് മോഡല്‍’ കൊല: രണ്ട് പേര്‍ അറസ്റ്റില്‍
ഇന്‍ഷുറന്‍സ് തുക തട്ടാന്‍ 'സുകുമാരക്കുറുപ്പ് മോഡല്‍' കൊല: രണ്ട് പേര്‍ അറസ്റ്റില്‍ ചണ്ഡീഗഢ്..
പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം
പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം ..
പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍
പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍ കണ്ണൂര്‍: പറശ്ശിനിക്കടവ് കൂ..
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; അഞ്ചുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; അഞ്ചുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന തളിപ്പറമ്പ്: പ..
നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും
നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത..










