വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
ചണ്ഡീഗഢ്: വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി അമ്പത് ലക്ഷം രൂപയോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമം. സംഭവത്തില്‍ പഞ്ചാബ് സ്വദേശി അകാശ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
മകള്‍ക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള തുക കണ്ടെത്താണ് ആകാശ് വേലക്കാരനെ കൊന്ന് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചത്. ഭാര്യയും മകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ സഹായത്തോടെയാണ് ആകാശ് പദ്ധതി നടപ്പിലാക്കിയത്. നവംബര്‍ 18 ന് സഹോദരി പുത്രന് രവിയും ആകാശും ചേര്‍ന്ന് വേലക്കാരനായ രാജുവിന് മദ്യം നല്കിയ ശേഷം കൊലപ്പെടുത്തി. തുടര്‍ന്ന് കാറിന്റെ സീറ്റില്‍ ഇരുത്തിയ ശേഷം കാര്‍ കത്തിച്ചു.
നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം ആകാശിന്റെ ഭാര്യം മകളും ചേര്‍ന്ന് അകാശ് അപകടത്തില്‍ മരിച്ചുവെന്ന് പോലീസില്‍ അറിയിച്ചു. പിന്നീട് ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി രവി ധൃതി കൂട്ടിയതാണ് കേസില്‍ വഴിത്തിരിവായത്. തുക വേഗത്തില്‍ ലഭിക്കാനായി സമ്മര്‍ദ്ദം ചെലുത്തിയതോടെ സംശയം തോന്നിയ പോലീസ് രവിയെ ചോദ്യം ചെയ്തു.
ഇതോടെ അകാശും താനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് രവി പോലീസില്‍ മൊഴി നല്കി. രാജുവിന്റെ മൃതദേഹത്തില്‍ നിന്നും പോലീസ് അകാശിന്റെ കൈയില്‍ ധരിച്ചിരുന്ന ചെയിന്‍ കണ്ടെത്തിയിരുന്നു. ഇതും പോലീസിനെ കൊലപാതകം എന്ന സംശയത്തിലേക്ക് എത്തിച്ചു. നേപ്പാളിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ആകാശിനെ പോലീസ് അറസ്റ്റു ചെയ്തത്.
content Highlight: Man Fake His Own Death for Rs 50 Lakh Insurance


Leave a Reply