Home » കേരളത്തിലും രാജ്യത്ത് ആകെയും ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി

കേരളത്തിലും രാജ്യത്ത് ആകെയും ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി

കേരളത്തിലും രാജ്യത്ത് ആകെയും ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി : ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.കേരളത്തിലും രാജ്യത്ത് ആകെയും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ചിന്തിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടക്കം എല്ലായിടത്തും പുതിയ വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും ആണ് അധികാരത്തില്‍ ഉണ്ടാകേണ്ടതെന്ന് ജനം ആഗ്രഹിക്കുകയാണെന്നും,
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ മധ്യമേഖലാ സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

മാത്രമല്ല, നരേന്ദ്രമോദി വാഗ്ദാനം ചെയ്ത ഒന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നും, കൂടാതെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ അവസാനമായി കൈക്കൊണ്ട തീരുമാനം യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെയും നടപടികളെയും സാധൂകരിക്കുന്നതാണെന്നും അദ്ദോഹം പറഞ്ഞു. യു.ഡി.എഫ് നിയോഗിച്ച ഉമ്മന്‍.വി.ഉമ്മന്‍ സമിതി പരിശോധന നടത്തി ശുപാര്‍ശ ചെയ്ത തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവായി ഇറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനമായി നേരത്തെ ഇറക്കിയതും യു.ഡി.എഫ് നിലപാട് അംഗീകരിക്കുന്നതാണ്. ഇനി തിരഞ്ഞെടുപ്പുകളുടെ വര്‍ഷങ്ങളാണ് വരാന്‍ പോകുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് അദ്ദേഹം പാര്‍ട്ടി ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡന്റുമാര്‍ പാര്‍ട്ടികളുടെ അംബാസിഡര്‍മാരാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Original Article

Leave a Reply

Your email address will not be published.