62 വയസ്സുള്ള അമ്മയ്ക്ക് ചെലവിന് തുക കണ്ടെത്താന്‍ എവിടെ നിക്ഷേപിക്കും?
അമ്മയുടെ പേരിലുള്ള ഫ്‌ളാറ്റ് 40 ലക്ഷം രൂപയ്ക്ക് വിറ്റു. 62 വയസ്സുള്ള അമ്മയുടെ ദൈനംദിന ജീവിതത്തിനുള്ള ചെലവ് കണ്ടെത്തുകയാണ് ലക്ഷ്യം. അമ്മ ഇപ്പോള്‍ എന്റെകൂടെയാണ് താമസിക്കുന്നത്. പ്രതിമാസം 25,000 രൂപ മുതല്‍ 30,000 രൂപവരെയാണ് പ്രതീക്ഷിക്കുന്നത്. എവിടെ നിക്ഷേപിച്ചലാണ് ഇത്രയും പലിശ ലഭിക്കുക? മ്യൂച്വല്‍ ഫണ്ട് എസ്ഡബ്ല്യുപി പരിഗണിക്കാമോ?
സ്വപ്‌ന ഭാസ്‌കര്‍
ആദായ നികുതി കിഴിച്ച് എട്ടുശതമാനം ആദായം ലഭിച്ചാല്‍മാത്രമെ ഇത്രയും തുക നിക്ഷേപത്തില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അതിനായി സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം ആദ്യമായി തിരഞ്ഞെടുക്കാം. 8.3ശതമാനമാണ് അതിന് ലഭിക്കുന്ന പലിശ.
15 ലക്ഷം രൂപയാണ് ഇങ്ങനെ നിക്ഷേപിക്കാന്‍ കഴിയുക. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലാവധി. അതുകഴിഞ്ഞാല്‍ വീണ്ടും മൂന്നുവര്‍ഷത്തേയ്ക്കുകൂടി പുതുക്കിയിടാന്‍ അവസരമുണ്ട്.
ഇനി എസ്ഡബ്ല്യൂപിയുടെ കാര്യം. ഡെറ്റ് ഫണ്ടില്‍തന്ന നഷ്ടസാധ്യത കുറഞ്ഞ അള്‍ട്ര ഷോട്ട് ടേം ഫണ്ട് നിക്ഷേപത്തിനായി പരിഗണിക്കാം. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോട്ട് ടേം, ആദിത്യ ബിര്‍ള സേവിങ്‌സ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാം. പ്രതിമാസം നിശ്ചിത തുകവീതം എസ്ഡബ്ല്യുപി വഴി പിന്‍വലിക്കാം. രണ്ട് നിക്ഷേപ പദ്ധതികളായാലും ആദായ നികുതി ബാധകമാണ്.
content highlight: Where should invest for monthly expenses?


Leave a Reply