Home » സ്ത്രീസമൂഹം സാമൂഹിക വിവേചനത്തിനെതിരെ പ്രതികരിക്കണം: നന്ദിതാ ദാസ്

സ്ത്രീസമൂഹം സാമൂഹിക വിവേചനത്തിനെതിരെ പ്രതികരിക്കണം: നന്ദിതാ ദാസ്

സ്ത്രീസമൂഹം സാമൂഹിക വിവേചനത്തിനെതിരെ പ്രതികരിക്കണം: നന്ദിതാ ദാസ്

തിരുവനന്തപുരം: സാമൂഹിക വിവേചനത്തിനെതിരെ സ്ത്രീസമൂഹം പ്രതികരിക്കണമെന്ന് നടിയും സംവിധായികയുമായ നന്ദിതാ ദാസ്. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം. സ്ത്രീയും പരുഷനും തമ്മിലുള്ള മത്സരമല്ല വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിവേചനമുണ്ടായാല്‍ അതിന് എതിരെയുള്ള പ്രതികരണങ്ങളാണ് ഇവിടെ ആവശ്യം. രാജ്യാന്തര ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വെര്‍സേഷനില്‍' പങ്കെടുക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നിര്‍മ്മാതാക്കള്‍ പ്രാധാന്യം നല്‍കുന്നത് അധോലോക നായകന്മാരെ കുറിച്ചുള്ള ചിത്രങ്ങള്‍ക്കാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാനിറങ്ങുന്നവര്‍ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്. തൻ്റെ പുതിയ ചിത്രമായ 'മണ്ടോ' വാണിജ്യ സിനിമ അല്ലാത്തതിനാൽ തന്നെ നിര്‍മ്മാണ ഘട്ടത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
ഇന്‍ഡോ പാക്കിസ്ഥാനി എഴുത്തുകാരനാണ് 'മണ്ടോ'. അദ്ദേഹത്തിൻ്റെ ജീവിതം ലോകം അറിയേണ്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സിനിമ പിറന്നതെന്നും നന്ദിത ദാസ് വ്യക്തമാക്കി.
Original Article

Leave a Reply

Your email address will not be published.