Home » സന്ദീപും ബേസിലും എറിഞ്ഞിട്ടു; തമിഴ‍്‍നാട് 268ന് പുറത്ത്

സന്ദീപും ബേസിലും എറിഞ്ഞിട്ടു; തമിഴ‍്‍നാട് 268ന് പുറത്ത്

സന്ദീപും ബേസിലും എറിഞ്ഞിട്ടു; തമിഴ‍്‍നാട് 268ന് പുറത്ത്

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തമിഴ‍്‍നാടിന് ബാറ്റിങ് തകർച്ച. മിന്നുന്ന പ്രകടനം കാഴ്ച വെച്ച സന്ദീപ് വാര്യരുടെയും ബേസിൽ തമ്പിയുടെയും മികവിൽ 268 റൺസിന് തമിഴ‍്‍നാട് പുറത്തായി. സന്ദീപ് അഞ്ച് വിക്കറ്റുകളും ബേസിൽ നാല് വിക്കറ്റുകളും വീഴ്ത്തി.
രണ്ടാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസിനാണ് തമിഴ‍്‍നാട് ബാറ്റിങ് പുനരാരംഭിച്ചത്. 19 റൺസ് ചേർക്കുന്നിതിനിടെയാണ് അവസാന നാല് വിക്കറ്റുകൾ നഷ്ടമായത്. ബാറ്റിങ് തുടങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലാണ്.
സഞ്ജു സാംസണും, പി.രാഹുലുമാണ് ക്രീസിലുള്ളത്. ജലജ് സക്സേനയും അരുൺ കാർത്തിക്കും പുറത്തായി.Original Article

Leave a Reply

Your email address will not be published.