Home » സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!

സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!

സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!

സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു.

വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സൽക്കാര൦ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ചെറിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്.

ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്.

തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്.

വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെയാണ് ചാരുലതയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പ്രണയവാർത്ത സഞ്ജു പരസ്യമാക്കിയത്.

കേരള ക്രിക്കറ്റ് ടീമിൽ അംഗമായ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി-20 മൽസരത്തിലൂടെ ദേശീയ ടീം ജഴ്സിയിലും അരങ്ങേറി.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകൾക്കു വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സ‍ഞ്ജുവിനെ ആരാധക ശ്രദ്ധയിലെത്തിച്ചത്. 2013ൽ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

Original Article

Leave a Reply

Your email address will not be published.