Home » സംസ്ഥാന സ്‌കൂള്‍ കലോത്സവം; രണ്ടാം ദിനം തൃശ്ശൂരിനെ പിന്തള്ളി കോഴിക്കോട് ജില്ല മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം; രണ്ടാം ദിനം തൃശ്ശൂരിനെ പിന്തള്ളി കോഴിക്കോട് ജില്ല മുന്നില്‍

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഒന്നാം ദിനം തൃശൂര്‍ ജില്ലയായിരുന്നു ആദ്യ സ്ഥാനത്ത് എങ്കില്‍ രണ്ടാം ദിനം മൂന്നാം സ്ഥാനത്തെക്ക് തൃശ്ശൂര്‍ പിന്‍വാങ്ങി.

അതേസമയം, വിധി കര്‍ത്താവിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് കൂടിയാട്ട മത്സരം ഉപേക്ഷിച്ചു. ജഡ്ജിങ്ങ് പാനലിലെ അധ്യാപകന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ മത്സരിക്കാനെത്തിയതോടെയാണ് മറ്റ് ടീമുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വേദിക്ക് പുറത്ത് കൂടിയാട്ടം മത്സരാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഡിഡിയുമായി നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ വിധി കര്‍ത്താവിനെ മാറ്റി മത്സരം ഞായറാഴ്ച വീണ്ടും നടത്താമെന്ന് അറിയിച്ചു.

The post സംസ്ഥാന സ്‌കൂള്‍ കലോത്സവം; രണ്ടാം ദിനം തൃശ്ശൂരിനെ പിന്തള്ളി കോഴിക്കോട് ജില്ല മുന്നില്‍ appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply

Your email address will not be published.