കൊച്ചി : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന മധ്യമേഖലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഈ സമീപനത്തെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. മാത്രമല്ല, സി.പി.എമ്മും ബി.ജെ.പിയും ശബരിമല പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും കള്ളകളി തുടരുകയും ചെയ്യുന്നത് അവര്‍ മനസിലാക്കുന്നുമുണ്ട്. ശബരിമല പ്രശ്നം മറ്റ് പ്രശ്നങ്ങളിന്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കഴിയുന്ന ഒന്നായി കരുതി അത് അനുഗ്രഹമായി കാണുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ,രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സ്ഥാപനങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. സുപ്രീംകോടതി, പാര്‍ലിമെന്റ്, റിസര്‍വ്വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.ബി.ഐ എന്നിവയുടെ മഹത്വം ഇല്ലാതാകുന്ന നടപടികളാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. മുസോളിനി, ഹിറ്റ്ലര്‍, സ്റ്റാലിന്‍ എന്നിവരുടെ ശബ്ദമാണ് മോദിയിലൂടെ കേള്‍ക്കുന്നത്.
വനിതാ ശാക്തീകരണത്തില്‍ ഊന്നിയാണ് കോണ്‍ഗ്രസില്‍ മണ്ഡലം, ബൂത്ത് തല പുനഃസംഘടന നടത്തുന്നത്. ബൂത്തില്‍ ഒരു വൈസ് പ്രസിഡന്റ് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബൂത്ത് മണ്ഡലം തല ഭാരവാഹികളെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍വ്വ മേഖലകളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണം പൂര്‍ണ്ണ പരാജയമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.നോട്ട് നിരോധനം മൂലം രാജ്യത്ത് 50 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വലുതും ചെറുതുമായ അനവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായും കണക്കുകള്‍ ഉണ്ട്. പരാജയഭീതിമൂലമാണ് അയോധ്യ കാര്‍ഡുമായി ബി.ജെ.പി മുന്നോട്ട് വന്നിരിക്കുന്നത്. ഭരണം പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും വര്‍ഗീയത പറഞ്ഞും ഭീഷണിപ്പെടുത്തിയും പരാജയം മറച്ചുപിടിക്കുകയാണ് ബി.ജെ.പി. ത്രിപുരയിലും ബംഗാളിലും ഭരണം നഷ്ടപ്പെട്ട സി.പി.എമ്മും ബി.ജെ.പി.യും നിലനില്‍പ്പിനായി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ചടങ്ങില്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ആന്റോ ആന്‍ണി എം.പി, ഡി.സി.സി പ്രസിഡന്റുമാരായ ടി.ജെ. വിനോദ്, ടി.എന്‍. പ്രതാപന്‍, എം. ലിജു, ഇബ്രാഹിം കുട്ടി കല്ലാര്‍, ജോഷി ഫിലിപ്പ് എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.


Leave a Reply