Home » വൈറ്റ് സ്ട്രോബെറി സൂപ്പറാ..

വൈറ്റ് സ്ട്രോബെറി സൂപ്പറാ..

വൈറ്റ് സ്ട്രോബെറി സൂപ്പറാ..

വൈറ്റ് സ്ട്രോബെറി സൂപ്പറാ..

ചുവന്നു തുടുത്ത് ആര്‍ക്കും ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള ഒരു പഴമാണ് സ്ട്രോബെറി. എന്നാല്‍, പൈന്‍ ബെറിയെ പറ്റി അധികം ആര്‍ക്കും അറിയില്ല. വൈറ്റ് സ്ട്രോബെറി എന്ന പേരിലും അറിയപ്പെടുന്ന പഴമാണ് പൈന്‍ ബെറി.

നെതര്‍ലാന്റ്‌,ബെല്‍ജിയം,അമേരിക്ക എന്നി രാജ്യങ്ങളിലാണ്‌ പൈന്‍ബെറി കൂടുതലായി കണ്ട്‌ വരുന്നത്‌. ധാരാളം ആന്‍റിഓക്‌സിഡന്‍റുകളും പോഷകങ്ങളും അടങ്ങിയ പൈന്‍ ബെറി കഴിക്കുന്നത് കാന്‍സര്‍ രോഗം ചെറുക്കുമെന്ന് അധികമാര്‍ക്കും അറിയില്ല.

പൈന്‍ബെറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കുകയും ജലദോഷം,അലര്‍ജി, ചുമ എന്നിവ അകറ്റുകയും ചെയ്യുന്നു.

കൂടാതെ, പ്രതിരോധശേഷി കൂട്ടാനും ഏറ്റവും നല്ലതാണ്‌ പൈന്‍ബെറി. പൊട്ടാഷ്യം ധാരാളം അടങ്ങിയ പഴവര്‍ഗമായതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

പക്ഷാഘാതം, അസിഡിറ്റി പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പൈന്‍ബെറി സഹായിക്കും.

ശരീരത്തിലെ കൊഴുപ്പ്‌ അകറ്റി തടി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌ പൈന്‍ബെറി. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ്‌ പൈന്‍ബെറി. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും പൈന്‍ബെറി കഴിക്കുന്നത്‌ ഗുണം ചെയ്യും.

ജനനവൈകല്യപ്രശ്‌നങ്ങള്‍ തടയാന്‍ ഗര്‍ഭിണികള്‍ പൈന്‍ബെറി കഴിക്കുന്നത്‌ നല്ലതാണ്‌. ഡൗണ്‍ സിഡ്രം, ഓട്ടിസം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ പൈന്‍ബെറി സഹായിക്കും.

Original Article

Leave a Reply

Your email address will not be published.