ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത്; മകന്റെ ചിരിച്ചിത്രം പുറത്തുവിട്ട് സാനിയ
ന്യൂഡല്‍ഹി: മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്റെ ചിത്രം ആദ്യമായി പങ്കുവെച്ച് ടെന്നിസ് താരം സാനിയ മിര്‍സ. 'ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത് ' എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാനിയ കുഞ്ഞ് ഇസാന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. നേരത്തെ കുഞ്ഞിനൊപ്പമുളള സാനിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. കുഞ്ഞിന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു സാനിയ നേരത്തെ പറഞ്ഞിരുന്നത്. താനും ഭര്‍ത്താവും ദൃഷ്ടി ദോഷത്തില്‍ വിശ്വസിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു സാനിയ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.
നാലര ലക്ഷത്തോളം പേരാണ് ഇതുവരെ സാനിയയുടെ ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിനാണ് സാനിയ മിര്‍സ-ഷുഐബ് മാലിക്ക് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. ഉര്‍ദുവില്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ എന്ന പേരിന്റെ അര്‍ഥം.
Content Highlights: sania mirza shares her son baby izhaan's first pic


Leave a Reply