റഷ്യയില്‍ കണ്ട ആരാധകന്‍ മലയാളിയല്ല; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
മലയാളത്തിന്റെ യുവനടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. റഷ്യയില്‍ വെച്ച് 'കൂടെ' എന്ന ചിത്രത്തിന്റെ ആരാധകനെ കണ്ടുമുട്ടിയ അനുഭവം പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
രാത്രി ഒരുപാട് വൈകി ഒരു കബാബ് വാങ്ങാനായി ഹോട്ടലില്‍ പോയപ്പോള്‍ കൗണ്ടറില്‍ നിന്നയാള്‍ 'കൂടെ' എന്ന സിനിമ വളരെ ഇഷ്ടമായി എന്ന് പറഞ്ഞതിനെ പറ്റിയായിരുന്നു കുറിപ്പ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൃഥ്വി കുറിപ്പ് പങ്കുവെച്ചത്.
പോസ്റ്റിട്ട ശേഷം നിരവധി പേര്‍ അത് മലയാളിയല്ലേ എന്ന് പൃഥ്വിയോട് ചോദിച്ചിരുന്നു. അവര്‍ക്കൊല്ലാവര്‍ക്കുമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. റഷ്യയില്‍ വെച്ച് കണ്ട ആരാധകന്‍ മലയാളിയല്ല ഈജിപ്ഷ്യനാണെന്ന് പൃഥ്വി പറയുന്നു.
ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ.. കബാബ് കടയില്‍ കണ്ടയാള്‍ ഈജിപ്ഷ്യനാണ്. അയാളുടെ തന്നെ ഭാഷയില്‍ സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകള്‍ കണ്ടിട്ടുള്ളത്. (ഈജിപ്ഷ്യന്‍ സബ്‌ടൈറ്റിലുകള്‍ എങ്ങനെയാണ് കിട്ടുന്നത് എന്ന് എനിക്കറിയില്ല). സമകാലിക മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ളയാളാണ് അദ്ദേഹം. പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം റഷ്യയിലെത്തിയത്. അവിടെ നേരിട്ട അനുഭവത്തെ കുറിച്ച് പൃഥ്വി ട്വീറ്റ് ചെയ്തത് വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി.
പൃഥ്വിയുടെ ട്വീറ്റ്
പാതിരാത്രി റഷ്യയിലെ ഏതോ ഒരിടം.. നല്ല ജോലി തിരക്കുളള ദിവസത്തിന് ശേഷം നിങ്ങള്‍ നടന്നു റോഡിനു കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി ചെല്ലുന്നു. കയറി ചെല്ലുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന വ്യക്തി പറയുകയാണ്.. ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ് കേട്ടോ.. നിങ്ങള്‍ എങ്ങനെയാണ് 'കൂടെ' കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കൂടെ. പൃഥിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ContentHighlights: prithviraj tweet about koode, koode malayalam movie, prithviraj, anjalymenon,nasriya, parvathy


Leave a Reply