Home » രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?

രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?

രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?

രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് വീണ്ടും വിവാഹിതനാകുന്നു.

സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ഈക്കാര്യം വ്യക്തമാക്കിയത്.

മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനു മറുപടി നല്‍കവെയാണ് വിവാഹക്കാര്യത്തെ കുറിച്ച് പുടിന്‍ സൂചന നല്‍കിയത്.

വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലായ്‌പ്പോഴും രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന പുടിന്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ല്യൂഡ്മിലയുമായുള്ള മുപ്പതു കൊല്ലത്തെ വിവാഹ ബന്ധം 2013 ലാണ് പുടിന്‍ അവസാനിപ്പിച്ചത്.

വിവാഹ മോചനത്തിനു ശേഷം പുടിനെ കുറിച്ച് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. ജിംനാസ്റ്റിക് താരം അലീന കബേവയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഒരു റഷ്യന്‍ ദിനപ്പത്രം പുറത്തുവിട്ടിരുന്നു.

Original Article

Leave a Reply

Your email address will not be published.