കൊച്ചി : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ 23-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍ ജനുവരി അറിന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് ആറിന് മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മാര്‍ത്തോമ്മ മെത്രപ്പോലീത്ത കണ്‍വെന്‍ഷന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് ഉദ്ഘാടനം ചെയ്യും. ജനുവരി ആറുമുതല്‍ 13 വരെയാണ് ഭദ്രാസന കണ്‍വെന്‍ഷന്‍ നടക്കുക.പതിമൂന്നിന് നടക്കുന്ന സംയുക്ത വിശുദ്ധ കുര്‍ബാനക്ക് റൈറ്റ് റവ. ഡോ. തോമസ് മാര്‍ത്തീത്തോസ് എപ്പിസ്‌കോപ്പാ നേതൃത്വം വഹിക്കും.
ഭദ്രാസന സെക്രട്ടറി റവ. റ്റിഎസ് ഫിലിപ്പ്‌സ്,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കുരുവിള മാത്യൂ, എബി വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.


Leave a Reply