കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കിര്‍ത്താഡ്സില്‍ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് റിസേര്‍ച്ച് അസിസ്റ്റന്റായി സ്ഥിര നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും, ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.മാത്രമല്ല, ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, എ.കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷനുള്‍പ്പെടെയുള്ളവര്‍ക്ക് കേരള സര്‍വീസ് ചട്ടത്തിലെ റൂള്‍ 39 അനുസരിച്ച് പ്രത്യേക ആനുകൂല്യത്തോടെ നിയമനം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ മാത്രം മന്ത്രിസഭയുടെ അനുമതിയോടെ വിനിയോഗിക്കേണ്ട റൂള്‍ ദുരുപയോഗപ്പെടുത്തിയാണ് ഇത്തരത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. ഇയാള്‍ മുന്‍പ് കരാര്‍ അടിസ്ഥാനത്തില്‍ കിര്‍ത്താഡ്സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്െമന്റ് സ്റ്റഡീസ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ്‌ട്രൈബ്സ്) ജോലി ചെയ്യുകയായിരുന്നു.
ക്രമവിരുദ്ധമായ മന്ത്രിയുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. കിര്‍ത്താഡ്സില്‍ നിലവില്‍ സ്ഥിലപ്പെടുത്തിയിട്ടുള്ളതെല്ലാം വഴിവിട്ട നിയമനങ്ങളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്്. മന്ത്രി എ.കെ ബാലന്റെ അഡീഷണല്‍ ്രൈപവറ്റ് സെക്രട്ടറി എങ്ങനെ കീര്‍ത്താഡ്സില്‍ സ്ഥിര നിയമനം നേടിയെന്ന് അന്വേഷിച്ച് മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇ.പി ജയരാജന്‍ രാജിവെച്ചതിന് ശേഷം ഇനിയൊരു ബന്ധു നിയമന വിവാദം സംസ്ഥാനത്തുണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ജയരാജനെക്കാള്‍ കുറ്റക്കാരനായ കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തി. ജലീലിന്റെ രാജി ഒഴിവാക്കിയാല്‍ മാത്രമേ എ.കെ ബാലന്‍ രക്ഷപ്പെടുകയുള്ളു എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ച് രംഗത്ത് വന്നത്. എ.കെ ബാലനെതിരെ നടപടിയെടുക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.


Leave a Reply