മദ്യപാനിയായ പിതാവിനെ 20 കാരന്‍ അടിച്ചുകൊന്നു
നാഗ്പുര്‍: മുഴുക്കുടിയനായ പിതാവിനെ മകന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നു. വെള്ളിയാഴ്ച്ച രാത്രി നാഗ്പുരിലെ ബിട്ഗോണിലുള്ള വസതിയില്‍ വച്ചാണ് സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് ബെനിബഗാഡെയുമായി മകന്‍ സച്ചിന്‍ ബെനിബഗാഡെ (20) വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സച്ചിന്‍ സന്തോഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
സംഭവ ശേഷം സച്ചിന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകുറ്റം ചുമത്തി കേസെടുത്ത പോലീസ് സച്ചിനെ അറസ്റ്റ് ചെയ്തു.
Content Highlight: Son Kills Drunken Father With An Iron Rod


Leave a Reply