Home » ഭാര്യ പിണങ്ങി വീട്ടില്‍ പോയി; ഭര്‍ത്താവ് രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

ഭാര്യ പിണങ്ങി വീട്ടില്‍ പോയി; ഭര്‍ത്താവ് രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

ഭാര്യ പിണങ്ങി വീട്ടില്‍ പോയി;  ഭര്‍ത്താവ് രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

ഭാര്യ പിണങ്ങി വീട്ടില്‍ പോയി; ഭര്‍ത്താവ് രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

കോയമ്പത്തൂര്‍: ഭാര്യ പിണങ്ങി സ്വന്തം വീട്ടില്‍ പോയതിനെ തുടര്‍ന്ന് ഭര്‍ത്താവ് രണ്ട് പെണ്‍മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. കോയമ്പത്തൂരിലെ മസക്കലിപ്പാളയത്ത് വെള്ളിയാഴ്ച്ച രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പി. ഹേമവര്‍ഷിണി(15) നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രിജ (8) എന്നിവരെ പിതാവ് പത്മനാഭന്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയാണ് ഇയാള്‍.

മസക്കാലിപാളയത്തെ നീലിക്കൊണാറില്‍ അമ്മയ്ക്കും ഭാര്യ സെല്‍വറാണിക്കും മക്കള്‍ക്കുമൊപ്പമാണ് പത്മനാഭന്റെ താമസം. മദ്യത്തിന് അടിമയായ പത്മനാഭന്‍ മദ്യപിച്ചെത്തി ഭാര്യയോടും അമ്മയോടും വഴക്കിടുന്നത് പതിവാണ്.

വ്യാഴാഴ്ച്ച രാത്രി പത്മനാഭന്‍ പതിവുപോലെ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട് അവരെ മര്‍ദിച്ചു. മര്‍ദനം സഹിക്കവയ്യാതെ ഭാര്യ വെല്ലൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. മക്കളെ കൂടെ കൊണ്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പത്മനാഭന്‍ ഭീഷണി മുഴക്കിയതോടെ മക്കളെ വീട്ടില്‍ നിര്‍ത്തി ഭാര്യ തനിയെ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പത്മനാഭന്റെ അമ്മ ഇയാളെ ഭയന്ന് അയല്‍പക്കത്തെ വീട്ടിലാണ് വ്യാഴാഴ്ച്ച രാത്രി ഉറങ്ങിയത്.

വെള്ളിയാഴ്ച്ച രാവിലെ ഇവര്‍ വീട്ടിലെത്തിയപ്പോല്‍ പത്മനാഭനെ കണ്ടതിനെ തുടര്‍ന്ന് അയല്‍വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഒരു മണിക്കൂറിന് ശേഷം തിരികെയെത്തി നോക്കിയപ്പോള്‍ പത്മനാഭന്‍ വീട്ടില്‍ നിന്നു പോയിരുന്നു. ഇതോടെ ഇവര്‍ വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ബാത്ത് റൂമില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്മനാഭന്റെ അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പ്രഥമിക അന്വേഷണത്തില്‍ കുട്ടികളുടെ മരണം കഴുത്തു ഞെരിഞ്ഞാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പത്മനാഭനെ അറസ്റ്റ് ചെയ്യാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

Content Highlight: Man Allegedly Strangle Daughters After Tiff With Wife

Original Article

Leave a Reply

Your email address will not be published.