ഭാര്യക്ക് നല്‍കാന്‍ 1.25 ലക്ഷത്തിന്റെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; നടന് ലഭിച്ചത് വ്യാജന്‍
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്ന് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണെന്ന് പരാതി. വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് സമ്മാനം നല്‍കാനാണ് നടന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് വ്യാജന്‍ ആണ്. തുടര്‍ന്ന് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് നടന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് താന്‍ കബളിക്കപ്പെട്ട വിവരം നടന്‍ പങ്കുവച്ചത്.
കഴിഞ്ഞ നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പിറ്റേദിവസം തന്നെ ഫോണ്‍ എത്തി. സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്‌സല്‍ തുറന്നുനോക്കിയത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതുപോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്.
സോഫ്റ്റ്‌വെയറും ഐ.ഒ.എസ് ആയിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്പുകളും ഇടകലര്‍ത്തിയുള്ള ഫോണായിരുന്നത്. ഷോപ്പിങ് സൈറ്റുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമായിരുന്നു ആദ്യമറുപടി.
തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കാമെന്നും സൈറ്റുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചു. നകുലിന്റെ ട്വീറ്റില്‍ പറയുന്നു. സൈറ്റിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നകുല്‍ പറഞ്ഞു.
Content Highlights : Actor Nakul On recieves fake phone instead of IPhone Nakul Jaidev Twitter


Leave a Reply