Home » ഫ്‌ളിപ്കാര്‍ട്ട് ‘ഇയര്‍ എന്‍ഡ് കാര്‍ണിവല്‍’ വില്‍പന ഡിസംബര്‍ 23 ന്

ഫ്‌ളിപ്കാര്‍ട്ട് ‘ഇയര്‍ എന്‍ഡ് കാര്‍ണിവല്‍’ വില്‍പന ഡിസംബര്‍ 23 ന്

ഫ്‌ളിപ്കാര്‍ട്ട് ‘ഇയര്‍ എന്‍ഡ് കാര്‍ണിവല്‍’ വില്‍പന ഡിസംബര്‍ 23 ന്

ഫ്‌ളിപ്കാര്‍ട്ട് 'ഇയര്‍ എന്‍ഡ് കാര്‍ണിവല്‍' വില്‍പന ഡിസംബര്‍ 23 ന്

ഫ്‌ളിപ്കാര്‍ട്ട് 'ഇയര്‍ എന്‍ഡ് കാര്‍ണിവല്‍' വില്‍പന ഡിസംബര്‍ 23 ന് തുടങ്ങും. ഡിസംബര്‍ 31 വരെയാണ് വില്‍പന നടക്കുക. ടെലിവിഷനും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും 70 ശതമാനം വരെ വിലക്കിഴിവാണ് ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

ഇതോടൊപ്പം തന്നെ, ദിവസവും അര്‍ധ രാത്രി 12 മണി മുതല്‍ രണ്ടുമണി വരെ ' ക്രിസ്മസ് റഷ് ഡീലുകളും' നല്‍കുന്നുണ്ട്.

12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യം, 399 രൂപയ്ക്ക് അധിക വാറണ്ടി, 22,000 രൂപ വരെയുള്ള എക്‌ചേയ്ഞ്ച് ഓഫറുകള്‍ എന്നിവ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.

'ഗ്രാബ് നൗ ഓര്‍ ഗോണ്‍' എന്ന പേരില്‍ 80 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ഡീലുകളും ഫ്‌ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും.

ഇയര്‍ എന്‍ഡ് കാര്‍ണിവലില്‍ വില്‍പനയ്ക്ക് വെക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഷാവോമി എംഐ 43 ഇഞ്ച് സ്മാര്‍ട് ടിവി 4 എ 1000 രൂപ വിലക്കിഴിവില്‍ 21,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങിന്റെ 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി ടിവി 2018 ന് 10,901 രൂപ വിലക്കിഴിവില്‍ 15,999 രൂപയാണ് വില.

41,000 രൂപ വിലയുള്ള വിയു (Vu) ലോകോണിയം 43 ഇഞ്ച് 4കെ സ്മാര്‍ട് ടിവിയ്ക്ക് 24,999 രൂപയാണ് വില. അതേസമയം വിയു 32 ഇഞ്ച് സ്മാര്‍ഡട് ടിവി 12,999 രൂപയ്ക്കും വിയു 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവിയും 15,499 രൂപയ്ക്ക് ലഭിക്കും.

25,999 രൂപ വിലയുള്ള തോംസണ്‍ ബി പ്രോ 40 ഇഞ്ച് ഫുള്‍ എച്ചിഡി സ്മാര്‍ട് ടിവി 17,999 രൂപയ്ക്ക് ലഭിക്കും.

59,990 രൂപ വിലയുള്ള ഇഫാല്‍കോണ്‍ 4കെ 55 ഇഞ്ച് ആന്‍ഡ്രോയിഡ് ടിവിയ്ക്ക് 19,991 രൂപ കുറഞ്ഞ് 39,999 രൂപയ്ക്ക് ലഭിക്കും. മൈക്രോമാക്‌സ് 32 ഇഞ്ച് എച്ച്ഡി ടിവി 10,499 രൂപയ്ക്ക് ലഭിക്കും.

കൂടാതെ കെന്റ്, ഷവോമി, ടെഫാല്‍, ഹണിവെല്‍ തുടങ്ങിയ കമ്പനികളുടെ എയര്‍ പ്യൂരിഫയറുകള്‍ക്ക് മികച്ച വിലക്കിഴിവും ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 രൂപയില്‍ താഴെ വരെ വിലക്കിഴിവ് പ്രതീക്ഷിക്കാം എന്നാണ് വിവരം. വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍ പോലുള്ള ഉപകരണങ്ങളും വിലക്കിഴിവില്‍ ലഭിക്കും.

Content Highlights: flipkart year end sale december 23 -31

Original Article

Leave a Reply

Your email address will not be published.