Home » പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുള്ള നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ പെട്രോളുമായി വീട്ടിലേക്ക് കയറി വന്ന യുവാവ് പെണ്‍കുട്ടിക്ക് മേല്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Leave a Reply

Your email address will not be published.