Home » പൂജാരയുടെ സെഞ്ച്വറി മാതൃകയാക്കി ട്രാഫിക് ബോധവൽക്കരണം

പൂജാരയുടെ സെഞ്ച്വറി മാതൃകയാക്കി ട്രാഫിക് ബോധവൽക്കരണം

പൂജാരയുടെ സെഞ്ച്വറി മാതൃകയാക്കി ട്രാഫിക് ബോധവൽക്കരണം

കൊൽക്കത്ത: ട്രാഫിക് ബോധവൽക്കരണ ക്യാമ്പെയിന് വേണ്ടി ചേതേശ്വർ പൂജാരയുടെ സെഞ്ച്വറി ഉപയോഗപ്പെടുത്തി കൊൽക്കത്ത ട്രാഫിക് പോലീസ്. വാഹനമോടിക്കുമ്പോൾ പൂജാരയെ പോലെ പ്രതിരോധിക്കണം എന്നാണ് ബോധവൽക്കരണ ക്യാമ്പെയിൻ.
സീറ്റ് ബെൽറ്റിട്ട് കാറോടിക്കുന്ന ഒരാളുടെ ചിത്രവും പൂജാരയുടെ ചിത്രവും വെച്ചുള്ള പോസ്റ്റ് കൊൽക്കത്ത ട്രാഫിക് പോലീസിൻെറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റിൽ 123 റൺസാണ് പൂജാര എടുത്തത്. മുൻനിര തകർന്നപ്പോഴും ആത്മസംയമനത്തോടെ കളിച്ച താരമാണ് ഇന്ത്യയെ തോളിലേറ്റിയത്.

https://t.co/fNbR2SStuq

— Kolkata Police (@KolkataPolice) 1544156702000

നേരത്തെയും ഇന്ത്യൻ താരങ്ങളെ ഉപയോഗിച്ച് ട്രാഫിക് ബോധവൽക്കരണ ക്യാമ്പെയിനുകൾ നടത്താറുണ്ട്. ജെയ്പൂർ ട്രാഫിക് പോലീസ് നേരത്തെ ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ ഉൾപ്പെടുത്തി ക്യാമ്പെയിൻ നടത്തിയിരുന്നു.Original Article

Leave a Reply

Your email address will not be published.