കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിലാസത്തിലാണ് കത്ത് ലഭിച്ചത്. ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്.
ശ്രീധരന്‍ പിള്ള നിന്നെ തട്ടുമെന്നു പറഞ്ഞ് കൊണ്ടാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. അടുത്ത മെയ്മാസം വരെയേ നീയൊക്കെയുള്ളൂ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.


Leave a Reply