Home » പിഴയടച്ച്‌ മടുത്തു; മദ്യപിക്കാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണം..!

പിഴയടച്ച്‌ മടുത്തു; മദ്യപിക്കാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണം..!

പിഴയടച്ച്‌ മടുത്തു; മദ്യപിക്കാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണം..!

പിഴയടച്ച്‌ മടുത്തു; മദ്യപിക്കാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണം..!

മറയൂര്‍: മദ്യശാലകളില്‍ പോകാന്‍ സൗജന്യ ബസ് പാസ് നല്‍കണമെന്ന് കര്‍ഷകന്‍റെ ആവശ്യം. വസന്തപുരം സ്വദേശിയായ വെള്ളോട്ടം ചെങ്കോട്ടയ്യന്‍ എന്ന കര്‍ഷകനാണ് ആവശ്യമുന്നയിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.

ഈറോഡ് കലക്ടര്‍ക്കാണ് ചെങ്കോട്ടയ്യന്‍ അപേക്ഷ നല്‍കിയത്. തങ്ങളുടെ ഗ്രാമത്തില്‍ സര്‍ക്കാരിന്‍റെ മദ്യവില്‍പനശാലകള്‍ ഇല്ലാത്തതിനാല്‍ ദൂരെയുള്ള സ്ഥലത്തേക്ക് പോകാനായാണ്‌ പാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കിലാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ മദ്യപിച്ച്‌ വരുമ്പോള്‍ പോലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചു.

തന്‍റെ ഗ്രാമത്തില്‍ മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാന്‍ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ചെങ്കോട്ടയ്യന്‍റെ ആവശ്യം.

Original Article

Leave a Reply

Your email address will not be published.