നീലഗിരിയുടെ ചരിത്രം പറഞ്ഞ് ചോക്ലേറ്റ് മേള
ക്രിസ്മസ്, പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഊട്ടിയിൽ നീലഗിരിയുടെ ചരിത്രം പറയുന്ന ചോക്ലേറ്റ് മേള ശ്രദ്ധേയമാവുന്നു.
എച്ച്.പി.എഫിന് സമീപത്തുള്ള എം ആൻഡ് എൻ ചോക്ലേറ്റ് മ്യൂസിയത്തിലാണ് മേള. ചോക്ലേറ്റ് മേള ഒരേ സമയം നീലഗിരിയുടെ ചരിത്രം വിവരിക്കുന്നതോടൊപ്പം വിസ്മയക്കാഴ്ചയും ഒരുക്കുന്നു.
നീലഗിരി ജില്ല രൂപവത്കരിച്ചതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചോക്ലേറ്റിൽ ചരിത്ര രൂപങ്ങൾ ഒരുക്കിയത്.
ഊട്ടിയിലെ ആദ്യത്തെ കെട്ടിടമായ സ്റ്റോൺ ഹൗസിന്റെ മാതൃക, തോഡർ സമുദായക്കാരുടെ ക്ഷേത്രത്തിന്റെ രൂപം, കോത്തർ, കുറുമ്പർ എന്നീ ആദിവാസിവിഭാഗങ്ങളുടെ കുടിലിന്റെ മാതൃക തുടങ്ങിയവ ചോക്ലേറ്റിൽ രൂപപ്പെടുത്തിയത് സഹോദരങ്ങളായ ഫസൽ റഹ്മാനും അബ്ദുൾ റഹ്മാനുമാണ്.
കാരറ്റ്, ബീറ്റ്റൂട്ട്, കുരുമുളക്, വിവിധയിനം ചീരകൾ എന്നിവ ചേർത്ത് ഉണ്ടാക്കിയ ചോക്ലേറ്റും മേളയിലെ പ്രത്യേകതയാണ്. പച്ചക്കറികൾ ചേർത്ത് തയ്യാറാക്കിയ ചോക്ലേറ്റ് ആദ്യമായാണ് ഊട്ടി വിപണിയിൽ എത്തുന്നത്.
content highlight: ooty choclate fest


Leave a Reply