ജനതാദളുകളുടെ ലയനത്തിന് പ്രതിസന്ധികളുണ്ട്. അത് പരിഹരിക്കാനായാല്‍ വന്‍ മുന്നേറ്റം സാധ്യമാകും – എം വി ശ്രേയസ് കുമാര്‍
കുവൈറ്റ്: ഇപ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കുന്ന രണ്ട് ജനതാദള്‍ വിഭാഗങ്ങളും പരസ്പരം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം വി ശ്രേയസ്കുമാര്‍ എക്സ് എം എല്‍ എ. സംസ്ഥാനത്ത് സോഷ്യലിസ്റ്റുകളുടെ വന്‍ മുന്നേറ്റത്തിന് ലയനം അനിവാര്യമാണ്.
നിലവില്‍ ഇരു പാര്‍ട്ടികളുടെയും ലയനത്തിന് പ്രതിസന്ധികളുണ്ട്. അത് തരണം ചെയ്യാനായാല്‍ ഒന്നിച്ചു നിന്ന് വലിയ മുന്നേറ്റമായി മാറാന്‍ ജനതാദളിന് കഴിയുമെന്ന് ശ്രേയസ് കുമാര്‍ പറഞ്ഞു.
രാജ്യത്ത് കാര്‍ഷിക വിളകള്‍ക്ക് വില ഇടിഞ്ഞു. കൃഷി ആദായകരമല്ലാതായി മാറി. അതിനിടയിലാണ് മോഡി സര്‍ക്കാര്‍ പുതിയ ആഗോള കരാറിനൊരുങ്ങുന്നത്. അതോടെ പ്രതിസന്ധി ഇരട്ടിക്കുകയാകും ഫലം. രാജ്യത്തിന്റെ ഇത്തരം ദുസ്ഥിതികളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബി ജെ പി വര്‍ഗീയ പ്രചാരണങ്ങളുമായി മുന്നേറുന്നതെന്ന് ശ്രേയസ്കുമാര്‍ പറഞ്ഞു.
കുവൈറ്റില്‍ സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.


Leave a Reply