
തൃശൂര്‍: ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വെച്ചാണ് സംഭവം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിനു സമീപം എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാര്‍ കലക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു. കലക്ടര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

Leave a Reply
You must be logged in to post a comment.