
കാര്‍ഡിഫ്: ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നു. ഇംഗ്ലണ്ടിന്റെയും ബംഗ്ലാദേശിന്റെയും മൂന്നാം മത്സരമാണിത്. ഇരുവരും ഓരോ ജയവും തോല്‍വിയും നേരിട്ടിട്ടുണ്ട്. പക്ഷേ കാര്‍ഡിഫിലെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ടീം. ഇരുടീമുകളും ഫോമിലാണ്. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്റെ മാരക ഫോമിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ ടീമിനെതിരെ അര്‍ധശതകം നേടാന്‍ ഷാക്കിബിന് സാധിച്ചിരുന്നു. ഇത് ഇംഗ്ലണ്ടിനെതിരെയും തുടരുമെന്നാണ് പ്രതീക്ഷ.

അതേസമയം വലിയ സ്‌കോര്‍ പിന്തുടരുമ്പോഴുള്ള അനാവശ്യ സമ്മര്‍ദമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുന്നത്. ഇതിനെ മറികടക്കാനാണ് ഇംഗ്ലണ്ട് കളത്തില്‍ ഇറങ്ങുന്നത്. സമീപകാലത്തെ ഫോമും ബാറ്റിംഗ് നിരയുടെ ആഴവും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.


Leave a Reply