Home » കശ്മീര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

കശ്മീര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

കശ്മീര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

കശ്മീര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ശനിയാഴ്ച കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൂഞ്ചില്‍ നിന്ന് ലോറാനിലേക്ക് പോയ ബസാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ ബസിന്‍റെ മുകള്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടം എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമല്ല. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് സൂചന. പൂഞ്ചിലെ ഒട്ടുമിക്ക് പ്രദേശങ്ങളും ഇത്തരം ഗര്‍ത്തങ്ങളും കൊക്കകളും നിറഞ്ഞതാണ്. ശ്രീനഗറില്‍ നിന്ന് ഏകദേശം 210 കിലോമീറ്റര്‍ അകലെയാണ് പൂഞ്ച് ജില്ല.

Original Article

Leave a Reply

Your email address will not be published.