കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനൊന്നു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം.
പൂഞ്ചില്‍നിന്ന് ലോറാനിലേക്കു പോയ ബസാണ് മറിഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
content highlights: bus falls into gorge in kashmir


Leave a Reply