ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാളം ഉപന്യാസ വിഭാഗത്തില്‍ വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധം. എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തൃശ്ശൂര്‍ കേരളാ വര്‍മ കോളേജിലെ അധ്യാപികയാണ് കവിയും എഴുത്തുകാരിയുമായ ദീപ.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപ വിധികര്‍ത്താവായതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ മാപ്പു പറഞ്ഞിരുന്നു.പ്രതിഷേധം ഭയന്ന് ദീപ നിശാന്തിനെയും മറ്റു വിധി കര്‍ത്താക്കളെയും സംഭവസ്ഥലത്തു നിന്നും മാറ്റി. എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് അവരെ വിധി കര്‍ത്താവാക്കിയതെന്നും പ്രതിഷേധത്തിന്റെ പേരില്‍ അവരെ മാര്രേണ്ടതില്ലെന്നും സംഘാടകര്‍ അറിയിച്ചു.


Leave a Reply