ഒടുവില്‍ ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നു ജലം; ആഴങ്ങളില്‍ തണുത്തുറഞ്ഞ്
ചൊവ്വയില്‍ ദ്രാവക ജല സാന്നിധ്യം ഉണ്ടോ എന്നത് ഏറെ പ്രാധാന്യമുള്ള ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇവിടെ ഖരരൂപത്തിലുള്ള ജലാംശം ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പുതിയ പഠനങ്ങള്‍ക്ക് വഴിതുറക്കുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പുറത്തുവിട്ട ചിത്രം.
മഞ്ഞ് മൂടിയ ഒരു വന്‍ഗര്‍ത്തത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കൊറൊലോവ് ഗര്‍ത്തമാണിത്. 81.4 കിലോമീറ്റര്‍ വ്യാസത്തിലുള്ള വൃത്താകൃതിയിലാണ് ഇത് നിലകൊള്ളുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിനുമുകളില്‍ കിടക്കുന്ന തടാകം പോലെയാണ് ഇവിടം.നാസ ചൊവ്വയുടെ നിരവധി ഉപരിതല ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചിത്രം ഇതാദ്യമാണ്.
ഭൂമിയിലെ പോലെ തന്നെ ചൊവ്വയിലും ഋതു മാറ്റങ്ങള്‍ ഉണ്ട്. അവിടത്തെ തണുപ്പുകാലത്ത് മഞ്ഞ് രൂപപ്പെടാറുണ്ട്. എന്നാല്‍ കോറൊലോവ് ഗര്‍ത്തം ചൊവ്വയുടെ ഭൂതകാലത്തുണ്ടായ എന്തെങ്കിലും സ്വാധീനത്തിന്റെ ഫലമായി ഉണ്ടായതാവാം എന്നാണ് കരുതുന്നത്. സോവിയറ്റ് റോക്കറ്റ് എഞ്ചിനീയര്‍ സെര്‍ഗെയ് കോറോലോവിന്റെ പേരാണ് ഈ സ്ഥലത്തിന് നല്‍കിയിരിക്കുന്നത്.
'തണുത്ത കെണി' എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഗര്‍ത്തത്തിന് വലിയ ആഴമുണ്ട്. അത് രണ്ട് കിലോമീറ്ററിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുകളില്‍ രൂപപ്പെട്ട മഞ്ഞ് പ്രതലത്തിന് 60 കിലോമീറ്റര്‍ വ്യാസവും 1.8 കിലോമീറ്റര്‍ കനവുമുണ്ടെന്നും 2,200 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞാണ് ഈ ഗര്‍ത്തത്തില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നു.
ഈ മഞ്ഞിന് മുകളിലൂടെ വായു കടന്നുപോവുമ്പോള്‍ അതി ശൈത്യം കാരണം ആ വായു മഞ്ഞിന് മുകളില്‍ ഒരു കവചമായി മാറുന്നുവെന്നും ആ കവചം മഞ്ഞിനെ ചൂടുകാറ്റില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുകയാണെന്നും ഗവേഷകര്‍ പറയുന്നു. അതായത് ഇത് എല്ലാ ഋതുക്കളിലും നിലനില്‍ക്കുന്നൊരു പ്രതിഭാസമാണ്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ തന്നെയുള്ള ലൗത്ത് ഗര്‍ത്തവും ഇതിന് സമാനമാണെന്നാണ് വിവരം.
ഈ വരുന്ന ഡിസംബര്‍ 25ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മാര്‍സ് എക്‌സ്പ്രസ്. പോയ വര്‍ഷം നിരവധി തവണ കോറോലോവ് ഗര്‍ത്തത്തിന് മുകളിലൂടെ സഞ്ചരിച്ചള്ള മാര്‍സ് എക്‌സ്പ്രസ് അതിന്റെ ഹൈ റസലൂഷന്‍ സ്റ്റീരിയോ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
Content Highlights: Huge Korolev Crater on Mars With Water Ice


Leave a Reply