തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, കെ. സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പിണറായി വിജയന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് രാധാകൃഷ്ണന് ഇന്നും ആവര്‍ത്തിച്ചു പറഞ്ഞു. 15 ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാധാകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ഇന്ന് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.


Leave a Reply