പ്രണയം കൊണ്ട് ജീവന്‍ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച് മുന്നേറുകയാണ് ഷാനും ശ്രുതിയും. ഓരോ ചുവടിലും പ്രിയതമ ശ്രുതിയെ ചേര്‍ത്തുപിടിക്കുകയാണ് ഷാന്‍. ക്യാന്‍സര്‍ അവളെ കീഴടക്കിയതറിഞ്ഞപ്പോള്‍ അവള്‍ക്ക് തുണയായി, ഒറ്റപ്പെടുത്തിയില്ല, കീമോ ചെയ്ത് മുടി കൊഴിഞ്ഞപ്പോള്‍ ഷാന്‍ മൊട്ടയടിച്ചും ചെമ്പുവിനൊപ്പം നിന്നു.
ഇപ്പോള്‍ ചെമ്പുവിനൊപ്പമുള്ള ടിക് ടോക് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷാന്‍. ഇരുംന്നിലകോട് പാറക്ക് മുകളില്‍ നിന്നാണ് ഇരുവരുടെയും വീഡിയോ.
‘ഇരുന്നിലംകോട് പാറ. സാധിക്കുമോ എന്ന് ചെമ്പു. എവറസ്റ്റ് കേറാനുള്ളതാ. പിന്നെയല്ലേ ഇത് എന്ന് ഞാനും. മുന്നോട്ടുള്ള നിന്റെ ചുവടുകള്‍ തന്നെയാണ് എന്റെ കരുത്ത്’-ശ്രുതിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഷാന്‍ കുറിച്ചു.
പന്ത്രണ്ടാം കീമോതെറാപ്പിയും കഴിഞ്ഞ് കാന്‍സറിനെ തോല്‍പ്പിച്ച ഇരുവര്‍ക്കും സുഹൃത്തുക്കള്‍ ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. കീമോയെക്കാള്‍ വലിയ മരുന്നാണ് സ്‌നേഹമെന്ന് കുറിപ്പുകളില്‍ പറയുന്നു.
The post എവറസ്റ്റ് കേറാനുള്ളതാ ചെമ്പൂ, പിന്നെയല്ലേ ഇത്! കാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് മലകയറി ശ്രുതിയും ഷാനും, വീഡിയോ appeared first on BIGNEWSLIVE | Latest Malayalam News.

Leave a Reply