Home » എറണാകുളത്ത് ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

എറണാകുളത്ത് ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

എറണാകുളത്ത് ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്‌ഇബി അറിയിച്ചു. കലൂര്‍ പരിധിയിലെ കറുകപ്പള്ളി പള്ളി, ജംഗ്ഷന്‍, മുല്ലോത്ത് റോഡ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.

കൊറ്റുകുളം, ഔട്ട് ഏജന്‍സി, ചേമ്ബര്‍, ഇരുമ്ബിച്ചി, സ്റ്റാര്‍, സണ്‍റൈസ് അപാര്‍ട്ട്‌മെന്റ് , ജീവമാതാ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക.

കണ്ണമാലി സെക്ഷനിലെ കണ്ടക്കടവ് മുതല്‍ ഇന്ത്യാ സീഫുഡ് വരെയുള്ള ഭാഗത്ത് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുി മുടങ്ങും.

വൈറ്റില സെക്ഷന്‍ പരിധിയിലുള്ള അമ്ബേലിപ്പാടം, ജൂനിയര്‍ ജനതാ റോഡ് കാച്ചപ്പള്ളി ലൈന്‍, കുഞ്ഞന്‍ബാവ റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Original Article

Leave a Reply

Your email address will not be published.