Home » ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കും

ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കും

ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കും

ടൊവീനോ തോമസിനെയും ഉര്‍വ്വശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോസ് സെബാസ്റ്റ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എൻ്റെ ഉമ്മാൻ്റെ പേര്’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാനാണ് ടീസർ പുറത്തു വിട്ടത്.
'എൻ്റെ സഹോദരൻ ടൊവിനോയുടെ അടുത്ത ചിത്രമായ ‘എൻ്റെ ഉമ്മാൻ്റെ പേര്’ വളരെ സ്പെഷ്യലാകുമെന്ന ഉറപ്പ് നൽകുകയാണ്. ചിത്രത്തിൻ്റെ പേര് പോലും വളരെ സ്നേഹം ജനിപ്പിക്കുന്ന ഒന്നാണ്. റോക്ക് ഓൺ ടൊവി… ചിത്രത്തിൻ്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ടൊവിനോയ്ക്കും എല്ലാ വിധ വിജയാശംസകളും നേരുന്നു.' ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ദുൽഖര്‍ കുറിച്ചു.
ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ്റെ ഭാര്യമാരിൽ തന്നെ പ്രസവിച്ച ഉമ്മയെ തേടി നടക്കുന്നതായാണ് ട്രെയിലറിലുള്ളത്. ഈ ചിത്രത്തിലും ടൊവിനോയുടെ കഥാപാത്രം അനാഥനാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആൻ്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് ഈണം പകരുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായി പ്രിയയാണ് ചിത്രത്തിലെ നായിക.
ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് ...!; ഇത് പൊളിക്കുംഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കുംLoadingX
ആൻ്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. താക്കൾ. ശരത് ആര്‍ നാഥും സംവിധായകനൊപ്പം രചനയിൽ പങ്കാളിയായിട്ടുണ്ട്. എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് മഹേഷ് നാരായണന്‍ ആണ്.
Original Article

Leave a Reply

Your email address will not be published.